Header AD

ന്യൂ ഡൽഹി ടീം വീണ്ടും ഒന്നിക്കുന്നു



ന്യൂഡല്ഹിയും ,രാജാവിന്റെ മകനും  നിർമിക്കുകയും ,വിതരണം ചെയ്യുകയും  ചെയ്ത "ജൂബിലി പ്രൊഡക്ഷൻസ് " തിരിച്ചു വരുന്നു,അതും മമ്മൂക്കയെ  നായകനാക്കി ,ജോഷിയുടെ സംവിധാനത്തിൽ ,തിരക്കഥ ഡെന്നിസ് ജോസഫും കൈകാര്യം ചെയ്യും. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയമലയാളചലച്ചിത്രമാണ് ന്യൂ ഡെൽഹി. മമ്മൂട്ടി ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ,ജഗന്നാഥ വർമ്മ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്.
അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇർവിങ് വാല്ലസിന്റെ ദ ഓൾമൈറ്റി എന്ന നോവലുമായി ചിത്രത്തിന്റെ കഥയ്ക്കു സാമ്യമുണ്ട്.
മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ന്യൂ ഡെൽഹി. മമ്മൂട്ടിയുടെഅഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം. ഈ പുതിയ ചിത്രത്തിനായി സിനിമാലോകം കാത്തിരിക്കുകയാണ് .


ന്യൂ ഡൽഹി ടീം വീണ്ടും ഒന്നിക്കുന്നു ന്യൂ ഡൽഹി ടീം വീണ്ടും ഒന്നിക്കുന്നു Reviewed by Ashith kp on 9:48 PM Rating: 5

No comments

Post AD