Header AD

ട്രെൻഡ് ആയി പഫ്സ് ട്രോളുകൾ


പഫ്‌സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്‌സിനും രണ്ട് കാപ്പിക്കും ഒകൂടി 680 രൂപ. വില കേട്ട് ഞെട്ടിയിട്ടുണ്ടാകുമല്ലേ. സംഭവം നടന്നത് നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടില്‍ തന്നെയാണ്. ഈ ബില്ല് കിട്ടിയതാകട്ടെ മലയാളത്തിലെ പ്രമുഖ നടിയായ അനുശ്രീക്ക്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കഴുത്തറപ്പന്‍ വില ഈടാക്കി പഫ്‌സും ചായയും നല്‍കുന്നത്. അനുശ്രീ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ബില്ലിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്താണ് തന്റെ പ്രതിഷേധം അറിയിച്ചത്. ഇന്ന് രാവിലെയാണ് തനിക്ക് വിമാനത്താവളത്തില്‍ നിന്നും രണ്ട് പഫ്‌സിനും ചായയ്ക്കും ഇത്രയും പണം ഈടാക്കിയതായി അനുശ്രീ കുറിക്കുന്നത്. വിമാനത്താവളത്തിലെ കോഫീഷോപില്‍ നിന്നാണ് എഴുന്നൂറോളം രൂപയ്ക്ക് താന്‍ ചായ കുടിച്ചതെന്ന് താരം പറയുന്നു....


രണ്ട്  കട്ടന്‍ കാപ്പിയും രണ്ട് പഫ്‌സും കഴിച്ചപ്പോള്‍ ബില്ലായത് 680 രൂപ. ‘എന്നാലും എന്റെ അന്താരാഷ്ട്ര വിമാനത്താവളമേ, ഇങ്ങനെ അന്തം വിടീക്കല്ലേ’ എന്ന് പറഞ്ഞ് താരം പരിഹസിക്കുന്നുമുണ്ട്. അധികാരപ്പെട്ടവര്‍ ഇത് ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി നടപടി കൈകൊള്ളണമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുശ്രീ പറഞ്ഞു .

വാർത്ത അറിഞ്ഞതോടെ ട്രോളന്മാർ പണിതുടങ്ങി ഇത് സോഷ്യൽ മീഡിയയിൽ  ട്രെൻഡ് ആവുകയും ചെയ്തിരിക്കുന്നു .




















ട്രെൻഡ് ആയി പഫ്സ് ട്രോളുകൾ ട്രെൻഡ് ആയി പഫ്സ് ട്രോളുകൾ Reviewed by Ashith kp on 10:58 PM Rating: 5

No comments

Post AD